പാലാ: ബൈക്കും ആംബുലൻസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഏലപ്പാറ ഹെലിബറിയ എസ്റ്റേറ്റ് അരശുവിള വീട്ടിൽ മധുവിന്റെ മകൻ ധനേഷ് (33) ആണ് മരിച്ചത്. പാലാ ജനറൽ ആശുപത്രി ട്രാഫിക് ജംഗ്ഷനിൽ ബുധനാഴ്ച രാത്രി പത്തോടെയാണ് അപകടമുണ്ടായത്. പൊൻകുന്നം ഭാഗത്തു നിന്നു വന്ന് ബൈക്കും രോഗിയുമായി കോട്ടയം മെഡിക്കൽ കോളജിൽ പോയി തിരികെ തൊടുപുഴയിലേക്ക് പോയ ആംബുലൻസും തമ്മിലാണ് ഇടിച്ചത്.
പരുക്കേറ്റ ധനേഷിനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: ശ്രീദേവി. സംസ്കാരം പിന്നീട്.
ബൈക്കും ആംബുലൻസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
12:25 AM Feb 28, 2020 | Deepika.com