മാവേലിക്കര: വൈദ്യുത ലൈനിൽ അറ്റകുറ്റപ്പണി ചെയ്യവേ കെഎസ്ഇബി ഹെൽപ്പർ വൈദ്യുത തൂണിൽ നിന്നു വീണു മരിച്ചു.
അതുർതുരുത്തിക്കളത്തിൽ നിന്നു എരമല്ലൂർ കരിക്കനംശേരിയിൽ താമസിക്കുന്ന കമലഹാസനാണ് (46) മരിച്ചത്. മാവേലിക്കര പുതിയകാവിൽ ഗവ. എൽപി സ്കൂളിനു സമീപം വൈദ്യുത ലൈനിൽ അറ്റകുറ്റപ്പണി ചെയ്തുകൊണ്ടിരിക്കുന്പോൾ ഏണിയിൽ നിന്നു നിലത്തു വീണ് തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. ഭാര്യ: മോളി (അങ്കണവാടി ടീച്ചർ). മക്കൾ : സേതുലക്ഷ്മി, അഷ്ടപതി, ആദർശ്.
ജീവനക്കാരൻ വൈദ്യുത തൂണിൽനിന്നു വീണു മരിച്ചു
12:25 AM Feb 28, 2020 | Deepika.com