തിരുവനന്തപുരം: തൃശൂര്‍ മെഡിക്കല്‍ കോളജിനു രണ്ട് ഡിഎം കാര്‍ഡിയോളജി സീറ്റുകള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുവദിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഹൃദ്രോഗ ചികിത്സയിലും ഗവേഷണത്തിലും വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ ഇതിലൂടെ മെഡിക്കല്‍ കോളജിന് സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കല്‍ കോളജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ഈ സര്‍ക്കാര്‍ വന്ന ശേഷം കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് വിഭാഗങ്ങളില്‍ 33 തസ്തികകളാണ് സൃഷ്ടിച്ചത്. ഈ മെഡിക്കല്‍ കോളജില്‍ ആദ്യമായി കാര്‍ഡിയോ തൊറാസിക് വിഭാഗം ആരംഭിക്കുകയും ചെയ്തു. ആദ്യമായി എട്ടുകോടിയുടെ കാത്ത് ലാബ് സ്ഥാപിച്ചു. ഇതിന്റെ തുടര്‍ച്ചയാണ് ഡിഎം കാര്‍ഡിയോളജി സീറ്റുകൾ.
തൃശൂര്‍ മെഡിക്കല്‍ കോളജിനു രണ്ട് ഡിഎം കാര്‍ഡിയോളജി സീറ്റുകള്‍
12:25 AM Feb 28, 2020 | Deepika.com