ഗോ​പി​ക ഭാ​സി​ക്ക് 95 ല​ക്ഷം രൂപയുടെ സ്കോ​ള​ർ​ഷി​പ്പ്

12:25 AM Feb 28, 2020 | Deepika.com
തൃ​​​ശൂ​​​ർ: പ്ര​​​ശ​​​സ്ത​​​മാ​​​യ ഷാ​​​രൂ​​​ഖ് ഖാ​​​ൻ-​​ലാ ​ട്രോ​​​ബ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പി​​​എ​​​ച്ച്ഡി സ്കോ​​​ള​​​ർ​​​ഷി​​​പ് തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി​​​നി ഗോ​​​പി​​​ക കൊ​​​ട്ട​​​ന്ത​​​റ​​​യി​​​ൽ ഭാ​​​സി​​​ക്ക്. 95 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് തു​​​ക. തേ​​​നീ​​​ച്ച​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന ഗ​​​വേ​​​ഷ​​​ണ​​​മാ​​​ണ് ഗോ​​​പി​​​ക ന​​​ട​​​ത്തു​​​ക. മൃ​​​ഗ​​​ശാ​​​സ്ത്രം, പ​​​രി​​​സ്ഥി​​​തി, ത​​​ന്മാ​​​ത്രാ പ​​​ഠ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ കാ​​​ർ​​​ഷി​​​ക രം​​​ഗ​​​ത്തെ പു​​​തി​​​യ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ്.

രാ​​​ജ്യ​​​ത്തെ എ​​​ണ്ണൂ​​​റി​​​ല​​​ധി​​​കം വ​​​നി​​​ത​​​ക​​​ളെ പി​​​ന്നി​​​ലാ​​​ക്കി​​​യാ​​​ണ് ഗ​​​വേ​​​ഷ​​​ണ വി​​​ദ്യാ​​​ർ​​​ത്ഥി​​​നി​​​യാ​​​യ ഗോ​​​പി​​​ക നാ​​​ലു​​​വ​​​ർ​​​ഷ​​​ത്തെ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​ർ​​​ഹ​​​യാ​​​യ​​​ത്. സ്കോ​​​ള​​​ർ​​​ഷി​​​പ് മും​​​ബൈ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഷാ​​​രൂ​​​ഖ് ഖാ​​​ൻ സ​​​മ്മാ​​​നി​​​ച്ചു. ലാ ​​​ട്രോ​​​ബ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ചാ​​​ൻ​​​സ​​​ല​​​ർ ജോ​​​ണ്‍ ബ്രാം​​​ബി സം​​​ബ​​​ന്ധി​​​ച്ചു. തൃ​​​ശൂ​​​രി​​​ലെ ഒ​​​രു ക​​​ർ​​​ഷ​​​ക കു​​​ടും​​​ബാം​​ഗ​​മാ​​യ ഗോ​​​പി​​​ക കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്നാ​​​ണ് ബി​​​രു​​​ദം നേ​​​ടി​​​യ​​​ത്. മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ ആ​​​രോ​​​ഗ്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​യാ​​​നാ​​​ണ് ആ​​​ഗ്ര​​​ഹം. ആ​​​ന​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും പ​​​ഠ​​​നം ആ​​​രം​​​ഭി​​​ച്ചു. ഇ​​​തി​​​നി​​​ടെ അ​​​ച്ഛ​​​നു ഹൃ​​​ദ​​​യ​​​ശ​​​സ്ത്ര​​​ക്രി​​​യ വേ​​​ണ്ടി​​​വ​​​ന്നു. ഇ​​​തു​​​മൂ​​​ലം ക​​​ഴി​​​ഞ്ഞ ഒ​​​രു​​​വ​​​ർ​​​ഷ​​​മാ​​​യി കു​​​ടും​​​ത്തി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള കോ​​​ഴി​​ഫാ​​​മി​​​ന്‍റെ ചു​​​മ​​​ത​​​ല ഗോ​​​പി​​​ക​​​യ്ക്കാ​​​യി.