കലാലയ രാഷ്ട്രീയം വേണ്ട: ടിക്കാറം മീണ
12:24 AM Feb 28, 2020 | Deepika.com
നെടുങ്കണ്ടം: കലാലയ രാഷ്ട്രീയത്തിൽ നിലപാടു വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. രാഷ്ട്രീയം കലാലയത്തിൽ വേണ്ടെന്നും കോളജിൽ എത്തുന്ന വിദ്യാർഥികളുടെ പ്രധാന ലക്ഷ്യം പഠനം ആയിരിക്കണമെന്നും ടിക്കാറാം മീണ പറഞ്ഞു. നെടുങ്കണ്ടം എംഇഎസ് കോളജിൽ വിദ്യാർഥികളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം നിലപാടു പറഞ്ഞത്. കോളജുകളിൽ സമരങ്ങൾക്കു വിലക്കേർപെടുത്തിയ ഹൈക്കോടതിയുടെ ഉത്തരവിനെ അനുകൂലിക്കുന്നതായി അദ്ദേഹം പറഞ്ഞു.