സിസ്റ്റർ സ്നോമേരി സുപ്പീരിയർ ജനറൽ
12:24 AM Feb 28, 2020 | Deepika.com
പാലാ: സിസ്റ്റേഴ്സ് ഓഫ് സെന്റ് മര്‍ത്താസ് കോണ്‍ഗ്രിഗേഷന്റെ 16-ാമത് ജനറല്‍ സിനാക്സിസ് പാലാ ജനറലേറ്റ് ഭവനത്തില്‍ നടന്നു. പാലാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അധ്യക്ഷതവഹിച്ചു. സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ സ്നോമേരി കോതകുളത്തില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ കൗണ്‍സിലേഴ്സായി സിസ്റ്റര്‍ സ്നേഹാ പോള്‍ വെട്ടിക്കാമറ്റത്തില്‍, സിസ്റ്റര്‍ അഞ്ജലി കുളത്തുങ്കല്‍, സിസ്റ്റര്‍ സാന്റീന വടാന, സിസ്റ്റര്‍ ആന്സിലിന് ചൂരനോലില്‍ എന്നിവരെയും ജനറല്‍ ബര്‍സാറായി സിസ്റ്റര്‍ ജാസ്മിന് ടോം കൊച്ചുപറമ്പിലും തെരഞ്ഞെടുക്കപ്പെട്ടു.