കോട്ടയം: പി. റ്റി. ചാക്കോ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്ന മികച്ച ഭരണാധികാരിക്കും രാഷ്ട്രീ യ പ്രവർത്തകനുമുള്ള 2019- 2020 ലെ അവാർഡ് മുൻ ധനമന്ത്രി കെ. എം. മാണിക്ക് മരണാനന്തര പുരസ്കാരമായി നൽകും.
പുരസ്കാരം മാർച്ച് ഒന്നിന് കെ. എം. മാണിയുടെ വസതിയിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കെ.എം.മാണിയുടെ പത്നി കുട്ടിയമ്മയ്ക്ക് നൽകുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ മുക്കം ബേബി, ജനറൽ കണ്‍വീനർ അഡ്വ. പി. പി ജോസഫ് എന്നിവർ അറിയിച്ചു.
കെ. എം മാണിക്ക് പുരസ്കാരം
12:24 AM Feb 28, 2020 | Deepika.com