തൃശൂർ: കേരള കാർഷിക സർവകലാശാല ബിരുദദാന ചടങ്ങ് ഇന്നുരാവിലെ പതിനൊന്നിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുമെന്നു വൈസ് ചാൻസലർ ഡോ.ആർ. ചന്ദ്രബാബു പത്രസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷനായിരിക്കും.
വെള്ളാനിക്കര സെൻട്രൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ 814 പേർ ബിരുദം സ്വീകരിക്കും. 306 പേർ ബിരുദത്തിനും 246 പേർ ബിരുദാനന്തരബിരുദത്തിനും 41 പേർ ഗവേഷണബിരുദത്തിനും 91 പേർ ഡിപ്ലോമയ്ക്കും അർഹരായി. നേരിട്ട് എത്താൻ സാധിക്കാത്ത 130 പേരുടെ ബിരുദ പ്രഖ്യാപനവും ചടങ്ങിൽ നടക്കും. റാങ്ക് ജേതാക്കൾക്കു മെഡലും ഐസിഎആർ ഏർപ്പെടുത്തിയ മികച്ച അധ്യാപക പുരസ്കാരവും സമ്മാനിക്കും. ഡോ. ഷൈലജ, ഡോ. ഗിരിജ, ബിനു പി. സോണി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ബിരുദദാന ചടങ്ങ് ഇന്ന്; ഗവർണർ പങ്കെടുക്കും
12:24 AM Feb 28, 2020 | Deepika.com