കൊച്ചി: വേൾഡ് ഇക്കണോമിക് ഫോറം എന്ന സ്വതന്ത്ര രാജ്യാന്തര സന്നദ്ധ സ്ഥാപനത്തിനു കീഴിലുള്ള ഗ്ലോബൽ ഷേപ്പേർസ് കമ്യൂണിറ്റി (ജിഎസ് സി) എന്ന സംഘടനയിൽ സന്നദ്ധ പ്രവർത്തകരാകാൻ അവസരം. ആഗോളതലത്തിലുള്ള വിഷയങ്ങളിൽ ഇടപെടാൻ താത്പര്യമുള്ള 30 വയസിൽ താഴെയുള്ളവർക്കാണ് ക്ഷണമുള്ളത്.
153 രാജ്യങ്ങളിലെ 414 നഗരങ്ങളിലായി 8900 പേരാണ് ഈ സംഘടനയിൽ പ്രവർത്തിക്കുന്നത്. പ്രാദേശികവും മേഖലാപരവും അന്താരാഷ്ട്രവുമായ വെല്ലുവിളികളെ നേരിടാൻ യുവജനങ്ങളെ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. സ്ത്രീ-പുരുഷ തുല്യത നോക്കിയായിരിക്കും സെലക്ഷൻ. സന്നദ്ധപ്രവർത്തകരാകാൻ താത്പര്യമുള്ളവർ bit.ly/GlobalSha persKochi എന്ന വെബ്സൈറ്റിൽ ബന്ധപ്പെടണം.
ഗ്ലോബൽ ഷേപ്പേർസ് കമ്യൂണിറ്റിയിൽ സന്നദ്ധ പ്രവർത്തകരാകാൻ അവസരം
12:24 AM Feb 28, 2020 | Deepika.com