കാസർഗോഡ്: ശാസ്ത്ര-സാങ്കേതിക മേഖലയില്‍ ഇന്ത്യ നടത്തുന്ന പ്രവർത്തനങ്ങള്‍ ആഗോളതലത്തിൽ മാതൃകയാണെന്ന് കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്. സിപിസിആർഐയിൽ ആരംഭിച്ച 29-ാമത് സ്വദേശി ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രനേട്ടങ്ങൾ ജനങ്ങൾക്ക് ഉപയുക്തമാക്കുന്നതിൽ ശാസ്ത്രജ്ഞരുടെ ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകണമെന്നും മുരളീധരന് പറഞ്ഞു. ശാസ്ത്രകോൺഗ്രസ് നാളെ സമാപിക്കും.
സ്വദേശി ശാസ്ത്ര കോൺഗ്രസിന് തുടക്കം
12:24 AM Feb 28, 2020 | Deepika.com