ഗജരത്നം ഗുരുവായൂർ പദ്മനാഭൻ വിട ചൊല്ലി

12:48 AM Feb 27, 2020 | Deepika.com
ഗു​​​രു​​​വാ​​​യൂ​​​ർ: ഭ​​​ക്ത​​​കോ​​​ടി​​​ക​​​ൾ ഒ​​​ന്നു കാ​​​ണാ​​​ൻ കൊ​​​തി​​​ക്കു​​​ന്ന, ഗു​​​രു​​​വാ​​​യൂ​​​ര​​​പ്പ​​​ന്‍റെ പൊ​​​ൻ​​​തി​​​ട​​​ന്പ് ആ​​​റു ദ​​​ശാ​​​ബ്ദ​​​ക്കാ​​​ലം ശി​​​ര​​​സി​​​ലേ​​​റ്റി​​​യ കോ​​​ടി​​​പു​​​ണ്യ​​​വു​​​മാ​​​യി കൃ​​​ഷ്ണ​​​ഭ​​​ക്ത​​​ർ​​​ക്കും ആ​​​ന​​​ക്ക​​​ന്പ​​​ക്കാ​​​ർ​​​ക്കും ഏ​​​റെ പ്രി​​​യ​​​ങ്ക​​​ര​​​നാ​​​യ ഗ​​​ജ​​​ര​​​ത്നം ഗു​​​രു​​​വാ​​​യൂ​​​ർ പ​​​ത്മ​​​നാ​​​ഭ​​​ൻ വി​​​ട​​​വാ​​​ങ്ങി.

അ​​​സു​​​ഖ​​​ബാ​​​ധി​​​ത​​​നാ​​​യി ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്ന പ​​​ത്മ​​​നാ​​​ഭ​​​ന്‍റെ ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യോ​​​ടെ കൂ​​​ടു​​​ത​​​ൽ മോ​​​ശ​​​മാ​​​വു​​​ക​​​യും ഉ​​​ച്ച​​​യ്ക്കു 2.10ഓ​​​ടെ ചെ​​​രി​​​യു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. എ​​​ണ്‍​പ​​​തു​ വ​​​യ​​​സ് ക​​​ഴി​​​ഞ്ഞെ​​​ന്നു ക​​​ണ​​​ക്കാ​​​ക്കു​​​ന്ന ഗു​​​രു​​​വാ​​​യൂ​​​ർ പ​​​ത്മ​​​നാ​​​ഭ​​​ൻ ചി​​​കി​​​ത്സ​​​യ്ക്കി​​​ടെ ഭേ​​​ദ​​​പ്പെ​​​ട്ടു​​​വ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി ചെ​​​രി​​​ഞ്ഞ​​​ത്.

കെ​​​ട്ടും​​​ത​​​റി​​​യി​​​ൽ കി​​​ട​​​ന്ന പ​​​ത്മ​​​നാ​​​ഭ​​​ൻ അ​​​വ​​​സാ​​​ന​​​നേ​​​രം തു​​​ന്പി ഉ​​​യ​​​ർ​​​ത്തി യാ​​​ത്ര​​​യാ​​​വു​​​ക​​​യാ​​​ണെ​​​ന്നു ചു​​​റ്റും​​​നി​​​ന്ന​​​വ​​​രെ ധ​​​രി​​​പ്പി​​​ച്ചു മി​​​ഴി​​​യ​​​ട​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.