തിരുവനന്തപുരം: 34 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 132 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇവരില്‍ 130 പേര് വീടുകളിലും രണ്ടുപേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
സംശയാസ്പദമായവരുടെ 460 സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 451 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
കൊറോണ വൈറസ്: സംസ്ഥാനത്ത് 132 പേര് നിരീക്ഷണത്തില്‍
12:48 AM Feb 27, 2020 | Deepika.com