കൊച്ചി: പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കലാലയങ്ങളില്‍ പഠനം മുടങ്ങുന്ന തരത്തിലുള്ള സമരങ്ങള്‍ ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമരം ചെയ്യാനും പഠിപ്പുമുടക്കാനും വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ട്. അതേസമയം അക്രമരാഷ്ട്രീയം ഒഴിവാക്കപ്പെടേണ്ടതുമാണ്. അനാവശ്യ പഠിപ്പുമുടക്കുകള്‍ പാടില്ല.
വിധി എത്രത്തോളം പ്രായോഗികമാണെന്നതു സംബന്ധിച്ച് സംശയമുണ്ട്. പൂര്‍ണമായി കോടതി വിധി മനസിലാക്കിയശേഷം വിശദമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരം: ചെന്നിത്തല
12:08 AM Feb 27, 2020 | Deepika.com