വിദ്യാര്‍ഥി സമരങ്ങള്‍ നിരോധിച്ചുള്ള വിധി കാലഘട്ടത്തിന്റെ ആവശ്യം: കേരള യൂത്ത് ഫ്രണ്ട് ജേക്കബ്
12:07 AM Feb 27, 2020 | Deepika.com
കൊച്ചി: കലാലയങ്ങളില്‍ പഠിപ്പുമുടക്കിയുള്ള വിദ്യാര്‍ഥി സമരങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഈ ഉത്തരവിനെ സ്വാഗതം ചെയ്യുന്നെന്നും കേരള യൂത്ത് ഫ്രണ്ട് ജേക്കബ് സംസ്ഥാന പ്രസിഡന്റ് പ്രേംസണ്‍ പോള്‍ മാഞ്ഞാമറ്റം. വിദ്യാര്‍ഥി സമരങ്ങളുടെ പേരില്‍ പലപ്പോളും കലാലയങ്ങളില്‍ നടക്കുന്നത് അക്രമങ്ങളും അഴിഞ്ഞാട്ടങ്ങളുമാണ്. ‘പഠിക്കുക പഠിക്കാന്‍ അനുവദിക്കുക’എന്ന തങ്ങളുടെ മുദ്രാവാക്യത്തിനുള്ള അംഗീകാരമാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.