കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർ നിയമനം
12:07 AM Feb 27, 2020 | Deepika.com
കോട്ടയം: കോട്ടയം മെഡിക്കൽകോളജ് കുട്ടികളുടെ ആശുപത്രിയിലെ ഓട്ടിസം സെന്ററിൽ പീഡിയാട്രിഷൻ/മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് കരാർ നിയമനത്തിനായി മാർച്ച് നാലിന് ഇന്റർവ്യൂ നടത്തും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി മാർച്ച് നാലിനു രാവിലെ 11-ന് മെഡിക്കൽകോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം. യോഗ്യത: എംഡി പീഡിയാട്രിഷൻ/എംബിബിഎസ്. വേതനം: 50000 (എംബിബിഎസ്), 54,200 (എംഡി പീഡിയാട്രിഷൻ). ഫോൺ: 0481-2597279, 2597284.