തിരുവനന്തപുരം: ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ടിന് വ്യവസായ (കശുവണ്ടി) വകുപ്പു സെക്രട്ടറിയുടെ അധിക ചുമതല നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗ്രാമവികസന വകുപ്പ് കമ്മിഷണർ എൻ. പത്മകുമാറിന് വ്യവസായ (കയർ) വകുപ്പ് സ്പെഷൽ സെക്രട്ടറിയുടെ അധിക ചുമതല നൽകും. ഇദ്ദേഹം നിലവിലുള്ള അധിക ചുമതലകൾ തുടർന്നും വഹിക്കും.
മത്സ്യബന്ധന വകുപ്പ് ഡയറക്ടർ എസ്. വെങ്കിടേശപതി ജല അഥോറിറ്റി ജോയിന്റ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല വഹിക്കും. കായിക- യുവജന കാര്യ വകുപ്പ് ഡയറക്ടർ ജെറോമിക് ജോർജിനെ മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മാറ്റി നിയമിക്കും. ഇദ്ദേഹത്തിന്റെ മറ്റ് അധികചുമതലകൾ തുടരും. പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറുമായ ഡോ. രേണുരാജിനു കായികയുവജന വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നൽകാനും തീരുമാനിച്ചു.
ഗോപാലകൃഷ്ണഭട്ടിനു വ്യവസായ സെക്രട്ടറിയുടെ അധിക ചുമതല
12:32 AM Feb 26, 2020 | Deepika.com