രാജകുമാരി: ചിന്നക്കനാൽ പഞ്ചായത്തിലെ അപ്പർ സൂര്യനെല്ലിയിൽ അംഗപരിമിതനായ വയോധികൻ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചു. പ്രദേശവാസിയായ തങ്കരാജ് (71) നെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ അപ്പർ സൂര്യനെല്ലിക്കു സമീപം റോഡിൽ കാട്ടാന ആക്രമിച്ചത്.
വലതുകാലിനു സ്വാധീനക്കുറവുള്ള തങ്കരാജിന് കാട്ടാനയുടെ മുന്നിൽപ്പെട്ടപ്പോൾ ഓടിമാറാൻ കഴിഞ്ഞില്ല. നിലത്തുവീണ തങ്കരാജിന്റെ ഇരുകാലുകളിലും കാട്ടാന ചവിട്ടി. നിലവിളി കേട്ടെത്തിയ നാട്ടുകാർ തങ്കരാജിനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും ആശുപത്രിയിൽ എത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: രാജമ്മ. മക്കൾ: മനോജ്, ചിത്രകനി. മരുമക്കൾ: ശാന്ത, സ്വാമി.
അംഗപരിമിതൻ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചു
12:32 AM Feb 26, 2020 | Deepika.com