കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത പ്രവാസി സംഘടനകളുടെ ഏക പ്രതിനിധി സംഘടനയായ പ്രവാസി കോണ്‍ക്ലേവ് ട്രസ്റ്റ് (പിസിടി) കൊച്ചിയില്‍ ഓഫീസ് തുറന്നു. എറണാകുളത്ത് ദിവാന്‍സ് റോഡിലെ ലക്ഷ്മി ഹോസ്പിറ്റലിനരികിലുള്ള ജസ്റ്റീസ് കെ.ജെ ജോസഫ് ലെയിനിലെ ഓഫീസ് ജസ്റ്റീസ് ഡോ. കെ. നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.
പിസിടി ചെയര്മാൻ അലക്സ് വിളനിലം കോശി, പ്രസിഡന്റ് ആന്റണി പ്രിന്‍സ്, സെക്രട്ടറി അഡ്വ. സിറിയക് തോമസ്, ട്രഷറര്‍ ബാലഗോപാല്‍ വെളിയത്ത്, കിംഗ്സ് ഗ്രൂപ്പ് സിഇഒ ഷാജി ബേബി ജോണ്‍, കുര്യന് ഏബ്രഹാം, വേള്‍ഡ് മലയാളി കൗണ്‍സിൽ (ഡബ്ല്യുഎംസി) ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള, പിസിടി അഡ്മിനിസ്ട്രേറ്റർ അനില്‍ ജോസഫ്, ഡബ്ല്യുഎംഎഫ് വൈസ് ചെയർപേഴ്സൺ ആനി ലിബു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രവാസി കോണ്‍ക്ലേവ് ട്രസ്റ്റ് കൊച്ചിയില്‍ ഓഫീസ് തുറന്നു
12:30 AM Feb 26, 2020 | Deepika.com