കിസാൻസഭ സംസ്ഥാന സമ്മേളനം
12:30 AM Feb 26, 2020 | Deepika.com
അടൂർ: കേന്ദ്രസർക്കാർ പിന്തുടരുന്ന കർഷക വിരുദ്ധ - ജനവിരുദ്ധ നയങ്ങൾക്കെതിരേ പ്രക്ഷോഭം ശക്തമാക്കാനുളള മൂന്ന് ദിവസമായി അടൂരിൽ നടന്ന കിസാൻസഭ സംസ്ഥാന സമ്മേളനം തീരുമാനിച്ചു. കിസാൻസഭ സംസ്ഥാന പ്രസിഡന്റായി ജെ. വേണുഗോപാലൻ നായരെയും സെക്രട്ടറിയായി വി. ചാമുണ്ണിയെയും 93 അംഗ സംസ്ഥാന കൗൺസിലിനെയും സമ്മേളനം തെരഞ്ഞെടുത്തു.