നാരങ്ങാനം: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു ഗൃഹനാഥൻ മരിച്ചു. നാരങ്ങാനം കടമ്മനിട്ട അക്കു എൻജിനീയറിംഗ് കമ്പനി ഉടമ നെടുമണ്ണിൽ എൻ.കെ.പ്രസാദാണ് (45)മരിച്ചത്. കടമ്മനിട്ടയിലുള്ള വീട്ടിൽ നിന്നു ഉച്ചഭക്ഷണം കഴിഞ്ഞ് പണിസ്ഥലത്തേക്ക് പോകുന്ന വഴി നാരങ്ങാനം വില്ലേജ് ഓഫീസിന് മുന്നിൽ ഉച്ചയ്ക്ക് 1.30നാണ് സംഭവം.
നിയന്ത്രണം വിട്ട ബുള്ളറ്റ് വലതു വശത്തുള്ള മതിലിൽ ഇടിച്ച് തെറിക്കുകയായിരുന്നു. അടുത്തു നിന്ന വൈദ്യുതി പോസ്റ്റിൽ തല ഇടിച്ച് ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സിന്ധു മക്കൾ: നീരജ്, നേഹ.
ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ഗൃഹനാഥൻ മരിച്ചു
12:30 AM Feb 26, 2020 | Deepika.com