മത്സ്യബന്ധനത്തിനിടെ തൊഴിലാളി മരിച്ചു
12:30 AM Feb 26, 2020 | Deepika.com
കുമരകം: വേന്പനാട്ടുകായലിൽ മത്സ്യ ബന്ധനം നടത്തിക്കൊണ്ടിരുന്ന തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു. കുമരകം മുട്ടുംന്പുറത്ത് പരേതനായ വാസുവിന്റെ മകൻ ഉദയനാണ് (തങ്കച്ചൻ -66) മരിച്ചത്. സുഹൃത്തിനൊപ്പം തിങ്കളാഴ്ച വൈകുന്നേരം വേന്പനാട്ടു കായലിൽ വല ഇട്ട് മീൻ പിടിക്കാൻ പോയതായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ പുലർച്ചെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.