കോട്ടയം: മുന്നാക്കക്കാരിൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു സർക്കാർ പ്രഖ്യാപിച്ച 10 ശതമാനം സാന്പത്തിക സംവരണം ലഭിക്കാനുള്ള മാർഗനിർദേശങ്ങളടങ്ങിയ സർക്കുലർ അടിയന്തരമായി റവന്യുവകുപ്പ് പുറത്തിറക്കണമെന്നു ജോസ് കെ. മാണി എംപി.
സംവരണേതര വിഭാഗങ്ങളായ സുറിയാനി ക്രൈസ്തവർ, നായർ ബ്രാഹ്മണ സമുദായങ്ങൾ തുടങ്ങിയവരിൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു സർക്കാർ ജോലികളിലും ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനുമുള്ള 10 ശതമാനം സാന്പത്തിക സംവരണം അംഗീകരിച്ചു സർക്കാർ ഉത്തരവിറക്കിയത് 2020 ജനുവരി മൂന്നിനാണ്. ഫെബ്രുവരി 12നു രണ്ടാമത്തെ സർക്കാർ ഉത്തരവുമിറങ്ങി. എന്നാൽ, ഉത്തരവുകൊണ്ടു മാത്രം ആർക്കും സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണെന്ന സർട്ടിഫിക്കറ്റ് ലഭിക്കില്ല. ഇതിനായി റവന്യൂ വകുപ്പിൽനിന്ന് വില്ലേജ് ഓഫീസർമാർക്കു പ്രത്യേക മാർഗനിർദേശം നൽകേണ്ടതുണ്ട്. സർക്കുലർ അടിയന്തരമായി പുറപ്പെടുവിക്കുമെന്നു ഫെബ്രുവരി 12 ലെ സർക്കാർ ഉത്തരവിൽ പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
സാന്പത്തിക സംവരണം: സർക്കുലർ ഉടൻ പുറത്തിറക്കണമെന്ന് ജോസ് കെ. മാണി
01:11 AM Feb 25, 2020 | Deepika.com