കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ വിശദമായി ചോദ്യം ചെയ്യുന്നതിന് അധോലോക നായകന് രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. ദക്ഷിണാഫ്രിക്കയില്‍നിന്നു പിടിയിലായ രവി പൂജാരിയെ റോ, കര്‍ണാടക പോലീസ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കഴിഞ്ഞദിവസം ബംഗളൂരുവിലെത്തിച്ചിരുന്നു.
എറണാകുളം പനമ്പിള്ളിനഗറില്‍ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള നെയില്‍ ആര്‍ട്ടിസ്ട്രി എന്ന ബ്യൂട്ടി പാര്‍ലറിലേക്ക് വെടിയുതിര്‍ത്ത കേസില്‍ മുഖ്യപ്രതിയാണ് രവി പൂജാരി.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് രവി പൂജാരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ്: രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും
12:28 AM Feb 25, 2020 | Deepika.com