കൊച്ചി: മൂല്യങ്ങളും സംസ്കാരവും കാത്തുസംരക്ഷിക്കുന്നതില്‍ യുവതലമുറ പ്രത്യേകം ശ്രദ്ധിക്കണമെന്നു കേരള ലോകായുക്തയും സുപ്രീം കോടതി മുന്‍ ജഡ്ജിയുമായ സിറിയക് ജോസഫ്. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും സെന്റ് തെരേസാസ് കോളജിന്റെയും കേരള ദര്‍ശന വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച, ഡോ. സി.വി. ആനന്ദബോസ് - ലക്ഷ്മി ആനന്ദബോസ് ദമ്പതികളുടെ ഏകമകള്‍ നന്ദിത ബോസിന്റെ അനുസ്മരണം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. ഫാ. റോബി കണ്ണഞ്ചിറ അധ്യക്ഷത വഹിച്ച ചടങ്ങില്‍, നന്ദിത ബോസ് വിദേശത്ത് രോഗശയ്യയില്‍ വച്ചെഴുതിയ വൈകാരിക ആത്മസ്പര്‍ശങ്ങള്‍ ഉള്‍കൊള്ളുന്ന മാഡ് ഫോര്‍ ഈച്ച് അദര്‍ എന്ന കൃതിയുടെ പ്രകാശനം ജസ്റ്റീസ് സിറിയക് ജോസഫ്, ജയിംസ് ജോസഫിനു നല്കി നിര്‍വഹിച്ചു. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത ഓഡിയോ ബുക്ക് പ്രകാശനം ചെയ്തു. ഡോ. സിസ്റ്റര്‍ വിനീത, പ്രഫ. ഡോ. സി.വി. മോഹന്‍ ബോസ്, ഡോ. സജിമോള്‍ അഗസ്റ്റിന്, ഡോ. മൂസക്കുഞ്ഞ്, മനു രാജഗോപാല്‍, കലാമണ്ഡലം വിമല മേനോന്, രമ്യ ആര്.കുമാര്‍, എ.പി. മത്തായി, കുമ്പളം രവി, ജോളി പവേലി തുടങ്ങിയവര്‍ അനുസ്മരണപ്രസംഗം നടത്തി. നൃത്തം, ചിത്രരചന, പ്രസംഗം എന്നിവയില്‍ മികവു കാട്ടിയ വിദ്യാര്‍ഥിനികള്‍ക്കു നന്ദിതബോസ് പുരസ്കാരമായി 5001 രൂപ വീതം നല്കി. സി.ജെ. നസ്റിന്, മേഘ്ന മുരളി കളത്തിങ്കല്‍, എ.ജോര്‍ജ്, മിനി ജോര്‍ജ് തുടങ്ങിയവരെ ആദരിച്ചു.
യുവതലമുറ മൂല്യങ്ങള്‍ സംരക്ഷിക്കുന്നവരാകണം: ജസ്റ്റീസ് സിറിയക് ജോസഫ്
11:56 PM Feb 24, 2020 | Deepika.com