ഭാ​ര​ത സ​ഭ​യ്ക്ക് അ​ഭി​മാ​നം: മാ​ർ ക്ലീ​മി​സ് ബാ​വ

12:40 AM Feb 23, 2020 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: അ​ല്​​മാ​​യപ്രേ​​ഷി​​ത​​നാ​​യ വാ​​ഴ്ത്ത​​പ്പെ​​ട്ട ദേ​​വ​​സ​​ഹാ​​യം പി​​ള്ള​​യെ ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ വി​​ശു​​ദ്ധ​​നാ​​യി പ്ര​​ഖ്യാ​​പി​​ക്കു​​ന്ന വി​​വ​​രം അ​​ഭി​​മാ​​ന​​ത്തോ​​ടെ​​യാ​​ണ് ഭാ​​ര​​ത​സ​​ഭ സ്വീ​​ക​​രി​​ക്കു​​ന്ന​​തെ​ന്ന് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക​ാ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക​ാ ബാ​വ.

ക്രി​​സ്തു​സു​​വി​​ശേ​​ഷ​​ത്തി​​നാ​​യി സ്വ​​ന്തം ജീ​​വ​​ൻ ന​​ൽ​​കി​​യ ദേ​​വ​​സ​ഹാ​​യംപി​​ള്ള ഈ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ൽ സ​​ഹ​​ന​​ത്തി​ന്‍റെ തീ​​ച്ചൂള​​യി​​ലൂ​​ടെ ക​​ട​​ന്നു​പോ​​കു​​ന്ന സ​​ഭ​​യ്ക്കു ശ​​ക്ത​​മാ​​യ ആ​​വേ​​ശ​​മാ​ണു ന​​ൽ​കു​ന്ന​​ത്. ഒ​​രു അ‌​ല്മാ​​യപ്രേ​​ഷി​​ത​ന്‍റെ നാ​​മ​​ക​​ര​​ണ​​ത്തി​​ലൂ​​ടെ കു​​ടും​​ബ​​ങ്ങ​​ൾ​​ക്കു ല​​ഭി​​ക്കു​​ന്ന പ്ര​​ചോ​​ദ​​ന​​വും അ​​ഭി​​മാ​​ന​​വും എ​​ടു​​ത്തു പ​​റ​​യേ​​ണ്ട​​താ​​ണ്. കേ​​ര​​ള​​ത്തി​ന്‍റെ അ​​തി​​ർ​​ത്തി ഗ്രാ​​മ​​ത്തി​​ൽ​നി​​ന്നു​​മു​​ള്ള ദേ​​വ​​സ​​ഹാ​​യം പി​​ള്ള​​യു​​ടെ വി​​ശു​​ദ്ധ​​നാ​​മ​​ക​​ര​​ണം കേ​​ര​​ളസ​​ഭ​​യ്ക്കും വ​​ലി​​യ അ​​നു​​ഗ്ര​​ഹ​​മാ​​കും.