യുഎഇയിലേക്കു നഴ്സുമാരെ തെരഞ്ഞെടുക്കും
11:56 PM Feb 22, 2020 | Deepika.com
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്കു ബിഎസ്സി നഴ്സിന്റെ (പുരുഷൻ) ഒഴിവിലേക്കു മൂന്നു വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികളെ നിയമിക്കാനായി 27ന് തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസിൽ സ്കൈപ് ഇന്റർവ്യൂ നടത്തും. തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾ ഹാഡ്/ ഡിഒഎച്ച് പരീക്ഷ പാസാകണം. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ gcc@odepc.in എന്ന മെയിലിലേക്ക് 25നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 04712329440/41/42/43.