കോട്ടയം: ദീപികയും കാരിത്താസ് ആശുപത്രിയും ചേർന്നു ദീപിക വാർഷിക വരിക്കാർക്കായി ഫാമിലി ഹെൽത്ത് കാർഡ് പദ്ധതി തുടങ്ങി. 2,500 രൂപയ്ക്കു ദീപിക വാർഷിക വരിക്കാരാകുന്പോൾ കാരിത്താസ് ആശുപത്രിയിൽ ഒാരോ അഡ്മിഷനും ഐപിയിൽ ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സയ്ക്ക്, 10 ശതമാനം ഇളവ് (മെഡിസിനും കണ്സ്യൂമബിൾസിനും ഇംപ്ലാന്റ്സിനും ഒഴികെ) ലഭിക്കും.
പദ്ധതിയിൽ ചേരുന്ന വ്യക്തിക്കു പുറമെ കുടുംബത്തിലെ അഞ്ചു പേർക്കു വരെ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കും. നിലവിൽ വരിക്കാരായവർക്കും പദ്ധതിയിൽ ചേരാം.
ഇൻഷ്വറൻസ്, ഇഎസ്ഐ, ഇസിഎച്ച്എസ് തുടങ്ങിയ സ്കീമുകളിൽ അഡ്മിറ്റാകുന്ന രോഗികൾക്ക് ഈ സ്കീമിലെ ഹെൽത്ത് കാർഡ് ആനുകൂല്യം ലഭ്യമല്ല. ദീപിക വാർഷിക വരിസംഖ്യ നൽകിയിട്ടുള്ള കാലഘട്ടത്തിൽ മാത്രമേ ഹെൽത്ത് കാർഡിന് സാധുത ലഭിക്കുകയുള്ളൂ. അടുത്ത ദിവസം മുതൽ ദീപികയിൽ പ്രസിദ്ധീകരിക്കുന്ന ഹെൽത്ത് കാർഡ് അപേക്ഷാഫോം പൂരിപ്പിച്ച് ദീപികയുടെ ഓഫീസുകളിൽ നൽകണം. പൂരിപ്പിച്ച ഫോമിന്റെ ഫോട്ടോ എടുത്ത് 8590988999 എന്ന വാട്സ് ആപ്പ് നന്പറിൽ അയയ്ക്കുകയും വേണം.
മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലും കോതമംഗലം സെന്റ് ജോസഫ്സ് ആശുപത്രിയിലും ഈ പദ്ധതി നിലവിലുണ്ട്.
ദീപിക വരിക്കാർക്ക് ദീപിക-കാരിത്താസ് ഹെൽത്ത് കാർഡ്
12:52 AM Feb 22, 2020 | Deepika.com