വാട്ടര്‍ അഥോറിറ്റി എംപ്ലോ.യൂണിയൻ സമ്മേളനം 22 മുതൽ
12:15 AM Feb 21, 2020 | Deepika.com
കോഴിക്കോട്: കേരള വാട്ടര്‍ അഥോറിറ്റി എംപ്ലോയീസ് യൂണിയന്(സിഐടിയു) സംസ്ഥാന സമ്മേളനം 22,23,24 തീയതികളില്‍ കോഴിക്കോട് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കും. 22ന് ഉച്ചകഴിഞ്ഞു 3.30ന് സാംസ്കാരിക സമ്മേളനം മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. 23ന് രാവിലെ 10 ന് സമ്മേളനം സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമും വൈകുന്നേരം നാലിന് സെമിനാര്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും ഉദ്ഘാടനം ചെയ്യും.