കോട്ടയം: നാളെമുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ബസ് ചാർജ് വർധന ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണു സ്വകാര്യ ബസ് ഉടമകൾ സമരം നടത്തുവാൻ തീരുമാനിച്ചത്. ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് ലഭിച്ചശേഷം ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു സമരം മാറ്റിവച്ചത്.
കഴിഞ്ഞ നാലു മുതലാണ് സ്വകാര്യ ബസ് ഉമടകൾ സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. മൂന്നിനു മുഖ്യമന്ത്രി, ഗതാഗതമന്ത്രി എന്നിവരുമായി ബസ് ഉടമകൾ നടത്തിയ ചർച്ചയിൽ രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് ലഭിച്ചശേഷം ഉചിതമായ നടപടി സ്വീകരിക്കാമെന്ന് അറിയിച്ചിരുന്നു. ചാർജ് വർധന നടപ്പാക്കാത്തപക്ഷം 20നുശേഷം സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ അന്ന് വ്യക്തമാക്കിയിരുന്നു. രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപടിക്രമങ്ങളുടെ ഭാഗമായി ഇന്ന് എറണാകുളത്ത് യോഗം ചേരുന്നതിന്റെ അടിസ്ഥാനത്തിലാണു സമരം മാറ്റിവയ്ക്കുന്നതെന്ന് ഉടമകൾ പറഞ്ഞു.
സ്വകാര്യ ബസ് സമരം മാറ്റിവച്ചു
11:35 PM Feb 20, 2020 | Deepika.com