സാമൂഹ്യ പ്രവർത്തക അവാർഡ്

11:35 PM Feb 20, 2020 | Deepika.com
കോ​​ട്ട​​യം: സാ​​മൂ​​ഹ്യ പ്ര​​വ​​ർ​​ത്ത​​ന രം​​ഗ​​ത്തു വ്യ​​ക്തി​​മു​​ദ്ര പ​​തി​​പ്പി​​ച്ച വ്യ​​ക്തി​​ക​​ളു​​ടെ പി​​ന്നി​​ൽ നി​​ൽ​​ക്കു​​ന്ന പ​​ങ്കാ​​ളി​​ക്കാ​​യി സാ​​ന്ത്വ​​നം ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റ് അ​​വാ​​ർ​​ഡ് സ​​മ്മാ​​നി​​ക്കും. 25,000 രൂ​​പ​​യും ഫ​​ല​​ക​​വും അ​​ട​​ങ്ങു​​ന്ന​​താ​​ണ് അ​​വാ​​ർ​​ഡ്. മു​​ന്നി​​ൽ നി​​ൽ​​ക്കു​​ന്ന വ്യ​​ക്തി പൊ​​തു​​മു​​ത​​ലാ​​യി മാ​​റു​​ന്പോ​​ൾ അ​​വ​​ർ​​ക്ക് ഉൗ​​ർ​​ജം പ​​ക​​ർ​​ന്നു കു​​ടും​​ബ​​ത്തി​​ന്‍റെ എ​​ല്ലാ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ങ്ങ​​ളും ഏ​​റ്റെ​​ടു​​ക്കു​​ന്ന​​വ​​രെ ഉ​​ദ്ദേ​​ശി​​ച്ചാ​​ണ് അ​​വാ​​ർ​​ഡ് ന​​ൽ​​കു​​ന്ന​​ത്.

സാ​​ന്ത്വ​​നം ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റി​​ന്‍റെ ര​​ക്ഷാ​​ധി​​കാ​​രി​​യാ​​യി​​രു​​ന്ന മെ​​ഡി​​ക്ക​​ൽ മി​​ഷ​​ൻ സി​​സ്റ്റ​​ർ മൈ​​ക്കി​​ൾ ത​​കി​​ടി​​യേ​​ലി​​ന്‍റെ ഓ​​ർ​മ നി​​ല​​നി​​ർ​ത്താ​നാ​​യി എ​​ല്ലാ വ​​ർ​​ഷ​​വും ന​​ൽ​​കു​​ന്ന​​താ​​ണ് അ​​വാ​​ർ​​ഡ്. ഓ​​രോ ജി​​ല്ല​​യി​​ൽ​​നി​​ന്നും ഓ​​രോ​​രു​​ത്ത​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്ത ​ശേ​​ഷം ഇ​​തി​​ൽ നി​​ന്നൊ​​രാ​​ളെ ജ​​ഡ്ജിം​​ഗ് പാ​​ന​​ൽ ക​​ണ്ടെ​​ത്തും. അ​​വാ​​ർ​​ഡി​​നാ​​യി സ്ഥാ​​പ​​ന​​ത്തി​​നോ സ്ഥാ​​പ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ​​ക്കോ അ​​പേ​​ക്ഷി​​ക്കാം. അ​​വ​​സാ​​ന തീ​​യ​​തി മാ​​ർ​​ച്ച് 10.