തൃശൂർ: പിണറായി സർക്കാർ കൊള്ളസംഘമായി മാറിയെന്നും പോലീസിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ഈ ആവശ്യം ഉന്നയിച്ച് ബഹുജന സമരത്തിനു ബിജെപി നേതൃത്വം നൽകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ ദുരുപയോഗിച്ചു വലിയ കൊള്ളയാണു സർക്കാർ നടത്തുന്നത്. പോലീസ് നവീകരണത്തിന്റെയും മാവോയിസ്റ്റ് ഭീഷണിയുടെയും പേരിൽ പിണറായി സർക്കാർ കേന്ദ്ര ഫണ്ട് കൊള്ളയടിക്കുന്നു. പർച്ചേസ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. നടപടിക്രമങ്ങളും ടെൻഡറുകളും ഇല്ല- സുരേന്ദ്രൻ പറഞ്ഞു.
ക്രമക്കേടു തുറന്നുകാണിക്കുന്ന സിഎജിയുടെ റിപ്പോർട്ട്, ആഭ്യന്തര സെക്രട്ടറി ചുമ്മാ ഒരു കടലാസ് എഴുതിക്കൊടുത്ത് ഒളിപ്പിക്കാൻ ശ്രമിക്കുന്നു. സിഎജിയുടെ സംശയങ്ങൾക്കു വസ്തുതാപരമായ മറുപടി നൽകാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരാണ് അഴിമതിക്കു പിറകിൽ. അവരെ സംരക്ഷിക്കാനാണ് പിണറായി ശ്രമിക്കുന്നത്- സുരേന്ദ്രൻ പറഞ്ഞു.
പിണറായി സർക്കാർ കൊള്ളസംഘമായി; സിബിഐ അന്വേഷിക്കണം: ബിജെപി
12:35 AM Feb 20, 2020 | Deepika.com