കൊച്ചി: എയ്ഡഡ് സ്കൂള്‍ മേഖലയോടുള്ള അവഗണനയ്ക്കും സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ വിരുദ്ധ നിലപാടുകള്‍ക്കുമെതിരേ കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് ഇന്നു സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കും. ഗില്‍ഡിന്റെ എല്ലാ അധ്യാപകരും പ്രതിഷേധ ബാഡ്ജുകള്‍ ധരിക്കും. അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, ഹയര്‍ സെക്കന്‍ഡറി ഏകീകരണം ഉപേക്ഷിക്കുക, അധ്യാപക-വിദ്യാര്‍ഥി അനുപാതം അട്ടിമറിക്കാതിരിക്കുക എന്നീ ആവശ്യങ്ങളും ടീച്ചേഴ്സ് ഗില്‍ഡ് ഉയര്‍ത്തുന്നുണ്ട്.
28നു മുന്‍പ് എല്ലാ രൂപതകളിലും അധ്യാപകരുടെ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കും. മാര്‍ച്ച് നാലിനു മുമ്പു ജില്ലാ അടിസ്ഥാനത്തില്‍ പ്രതിഷേധ സദസുകള്‍ നടത്തും. സര്‍ക്കാര്‍ നയപരിപാടികളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ മാര്‍ച്ച് അഞ്ചിന് അധ്യാപകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും കെസിബിസി വിദ്യാഭ്യാസകമ്മീഷന് സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്, ടീച്ചേഴ്സ് ഗില്‍ഡ് പ്രസിഡന്റ് സാലു പതാലില്‍, ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍ എന്നിവര്‍ അറിയിച്ചു.
എയ്ഡഡ് സ്കൂള്‍ അവഗണന: പ്രതിഷേധദിനം ഇന്ന്
12:35 AM Feb 20, 2020 | Deepika.com