കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ നടത്തിയ പരിപാടിയുമായി ബന്ധപ്പെട്ട സാന്പത്തിക തട്ടിപ്പിനെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് പി.സി. ജോർജ് എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്കി.
“കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ’ എന്ന സംഘടന “കരുണ’ എന്ന പേരിൽ നടത്തിയ പരിപാടിയുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതിപുറത്തു വന്നിരുന്നു. ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകിയിട്ടില്ലായെന്നു തെളിഞ്ഞപ്പോഴാണ് 6,22,000 രൂപയുടെ ചെക്ക് സംഘാടകർ സർക്കാരിന് കൈമാറിയതെന്നും പരാതിയിൽ പറയുന്നു.
ദുരിതാശ്വാസ പ്രവർത്തനത്തിനായി നടത്തിയ പരിപാടിക്കു ലഭിച്ച സംഭാവനകളെക്കുറിച്ചോ മറ്റ് ചെലവുകൾ സംബന്ധിച്ചോ യാതൊരു രേഖയും ഹാജരാക്കാത്ത സാഹചര്യത്തിൽ വലിയ സാന്പത്തിക തട്ടിപ്പ് നടത്തിയവർക്കെതിരേ ക്രിമിനൽ നടപടിയെടുക്കണമെന്നും പരാതിയിൽ പി.സി. ജോർജ് ആവശ്യപ്പെട്ടു.
തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി
12:34 AM Feb 20, 2020 | Deepika.com