ഹിപ് ഹോപ് റാപ് മ്യൂസിക്: യോഗ്യതാ മത്സരം 23ന്
12:22 AM Feb 20, 2020 | Deepika.com
കൊച്ചി: മികച്ച ഹിപ് ഹോപ് റാപ് മ്യൂസിക് താരത്തെ കണ്ടെത്താനുള്ള, റെഡ്ബുള്‍ സ്പോട്ലൈറ്റ് മൂന്നാം സീസണിലെ യോഗ്യതാ മത്സരം കളമശേരി നുവാല്‍സ് കാമ്പസില്‍ 23നു നടക്കും. സിറ്റി റൗണ്ടുകളിലെ വിജയികള്‍ ദേശീയതലത്തിലുള്ള ഫൈനലില്‍ മാറ്റുരയ്ക്കും. വിജയിക്ക് അവരുടെ പൂര്‍ണസമയ ആല്‍ബം പ്രഫഷണല്‍ സ്റ്റുഡിയോയില്‍ റിക്കോര്‍ഡ് ചെയ്യുന്നതിന് അവസരം ലഭിക്കും.