ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ ഈ വർഷത്തെ ജ്ഞാനപ്പാന പുരസ്കാരത്തിനു കവി പ്രഭാവർമയെ തെരഞ്ഞെടുത്തതായി ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് പത്രസമ്മേളനത്തിൽ അറിയിച്ചു. 50,001 രൂപയും പ്രശസ്തിഫലകവും ഉൾപ്പെട്ടതാണ് പുരസ്കാരം.
പൂന്താനം ദിനമായ 28 നു വൈകുന്നേരം അഞ്ചിനു ഗുരുവായൂർ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുരസ്കാരം സമ്മാനിക്കും.
ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രഭാവർമയ്ക്ക്
11:52 PM Feb 19, 2020 | Deepika.com