തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് കോളേജുകളിൽ ആശ്രിത നിയമനം നടപ്പാക്കാനുള്ള സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ലെന്ന് കേരള പ്രൈവറ്റ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. കുര്യാക്കോസ്, ജനറൽ സെക്രട്ടറി ഡോ. എം. ഉസ്മാൻ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
എയ്ഡഡ് സ്കൂളുകളിൽ നിന്നു വ്യത്യസ്തമായി സംസ്ഥാനത്തെ എയ്ഡഡ് കോളജുകൾ പ്രവർത്തിച്ചു വരുന്നത് സർക്കാരും മാനേജ്മെന്റും തമ്മിൽ നിലവിലുള്ള ഡയറക്ട് പേമെന്റ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തിലാണ്. പുതുക്കിയ അനധ്യാപക പാറ്റേണിന്റെ പേരിൽ പഴയ ഇ ഗ്രേഡ് പുനഃസ്ഥാപിക്കുക വഴി വൻ തോതിലുള്ള തസ്തിക നഷ്ടം ഇതിനകം സംഭവിച്ചിട്ടുള്ള കോളേജുകളിൽ ആശ്രിത നിയമനം പുതിയ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും. മറിച്ചുള്ള സർക്കാർ നീക്കത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
എയ്ഡഡ്കോളജ് ആശ്രിത നിയമനം: സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന്
11:52 PM Feb 19, 2020 | Deepika.com