കോട്ടയം: കുട്ടിക്കാനം മരിയൻ കോളജ് ഓട്ടോണോമസ് സാമൂഹിക പ്രവർത്തന വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര കോണ്‍ഫറൻസ് ഇന്നും നാളെയും നടക്കും. ജർമനി കാതോ എൻആർഡബ്ല്യു യൂണിവേഴ്സിറ്റിയിലെ പ്രഫ.ഡോ. മോണിക്ക ടോബ് സച്ചുകള ഉദ്ഘാടനം നിർവഹിക്കും.
ഡീംഡ് ടുബി യൂണിവേഴ്സിറ്റിയിലെ സാമൂഹിക പ്രവർത്തന വിഭാഗം മേധാവി പ്രഫ.ഡോ. വിക്ടർ പോൾ മുഖ്യപ്രഭാഷണം നടത്തും. വിവിധ സോഷ്യൽ വർക്ക് പ്രാക്ടീഷ്ണേഴ്സിനെ ഒന്നിച്ചു കൊണ്ടുവരികയും സോഷ്യൽവർക്ക് മോഡലുകൾ ചർച്ച ചെയ്യുകയും പഠനത്തിലൂടെ ലഭിക്കുന്ന അറിവിനെ എങ്ങനെ പ്രാവർത്തികമാക്കാം എന്നതുമാണു കോണ്‍ഫറൻസിന്റെ ലക്ഷ്യം.
വിവിധ രാജ്യങ്ങളിൽനിന്നും കേരളത്തിലെ പല ജില്ലകളിൽനിന്നും പ്രതിനിധികൾ പങ്കെടുക്കുന്ന കോണ്‍ഫറൻസിൽ പ്രബന്ധാവതരണം, ഫീൽഡ് വർക്ക് എക്സ്പീരിയൻസ് പങ്കുവയ്ക്കൽ, വിവിധ ചർച്ചകൾ, കലാപരിപാടികൾ എന്നിവയും നടത്തും. കേരള അസോസിയേഷൻ ഓഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്സ്, അസോസിയേഷൻ ഓഫ് സ്കൂൾ ഓഫ് സോഷ്യൽ വർക്ക് ഇൻ കേരള, ജർമനിയിലെ കാതോ ആർഎൻഡബ്ല്യു യൂണിവേഴ്സിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മരിയൻ കോളജിൽ സാമൂഹിക പ്രവർത്തന വിഭാഗം അന്താരാഷ്ട്ര കോണ്‍ഫറൻസ്
11:52 PM Feb 19, 2020 | Deepika.com