കോടിയേരിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണം: പി.സി. തോമസ്
11:52 PM Feb 19, 2020 | Deepika.com
കൊച്ചി: പണ്ടും വെടിയുണ്ട നഷ്ടപ്പെടാറുണ്ടായിരുന്നുവെന്ന മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അന്വേഷണവിധേയമാക്കണമെന്നു കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ്. കോടിയേരിയെ ഇക്കാര്യത്തിൽ അവിശ്വസിക്കേണ്ട കാര്യമില്ല. വെടിയുണ്ട പാർട്ടിക്കാർക്കു നൽകുന്ന പരിപാടി ഉണ്ടായിരുന്നിരിക്കാമെന്നും തോമസ് പ്രസ്താവനയിൽ പറഞ്ഞു.