കൊച്ചി: നെടുങ്കണ്ടത്ത് രാജ്കുമാര് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ആറു പോലീസുകാരെ കൂടി സിബിഐ അറസ്റ്റു ചെയ്തു.
അഞ്ചു പോലീസുകാരെയും ഒരു ഹോം ഗാര്‍ഡിനെയുമാണ് ഇന്നലെ സിബിഐ അറസ്റ്റ് ചെയ്തത്. സി.ബി. റജിമോന്‍ (എഎസ്ഐ), എസ്. നിയാസ് (സിവില്‍ പോലീസ് ഓഫീസര്‍), സജീവ് ആന്റണി (സിവില്‍ പോലീസ് ഓഫീസര്‍), കെ.എം. ജെയിംസ് (ഹോം ഗാര്‍ഡ്), ജിതിന് കെ. ജോര്‍ജ് (സിവില്‍ പോലീസ് ഓഫീസര്‍), റോയ് പി. വര്‍ഗീസ് (എഎസ്ഐ) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി ഓഫീസിലേക്കു വിളിച്ചുവരുത്തിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മാര്‍ച്ച് രണ്ടു വരെ റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വേണമെന്ന സിബിഐയുടെ ആവശ്യത്തില്‍ ഇന്നു വാദം കേള്‍ക്കും. ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടര്‍ന്നു കേസിലെ മുഖ്യപ്രതി എസ്ഐ സാബുവിനെ തിങ്കളാഴ്ച സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇവരുടെ അറസ്റ്റ്.
കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്നു കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലില്‍ സാബു വ്യക്തമാക്കിയിരുന്നു. ഇന്നലെ അറസ്റ്റിലായവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് സിബിഐയുടെ പ്രതീക്ഷ.
നെടുങ്കണ്ടം കസ്റ്റഡി മരണം: ആറുപോലീസുകാര്‍ കൂടി അറസ്റ്റില്‍
12:56 AM Feb 19, 2020 | Deepika.com