കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെതിരേ അപകീര്‍ത്തികരമായ കത്തയച്ചതിനു തിരുവനന്തപുരം സ്വദേശി അഡ്വ. സാന്റി ജോര്‍ജിനെതിരേ ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസില്‍ മൊഴി നല്കാന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ബി. കെമാല്‍പാഷ ഇന്നലെ ഹൈക്കോടതിയില്‍ എത്തി. ഇന്നലെ ഉച്ചയോടെ ചീഫ് ജസ്റ്റീസിന്റെ ചേംബറില്‍ എത്തിയ കെമാല്‍ പാഷയുടെ വിശദീകരണം കോടതി പരിഗണിച്ചു.
താന്‍ ഉള്‍പ്പെട്ട ഒരു കേസില്‍ ജസ്റ്റീസ് ബി. കെമാല്‍ പാഷ പറഞ്ഞ വിധി ഇഷ്ടപ്പെടാതിരുന്ന സാന്റി ജോര്‍ജ് അസഭ്യവാക്കുകള്‍ ഉള്‍പ്പെടുത്തി അദ്ദേഹത്തിനു കത്തയച്ചിരുന്നു.
മൊഴി നല്കാന് മുന്‍ ജഡ്ജി ഹൈക്കോടതിയില്‍
12:28 AM Feb 19, 2020 | Deepika.com