തലശേരി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി വിയ്യൂര്‍ സെൻട്രൽ ജയിലില്‍ കഴിയുന്ന അലന് ഷുഹൈബ് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പാലയാട് കാമ്പസിലെത്തി എല്‍എല്‍ബി രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതി. ഇന്നലെ ഉച്ചകഴിഞ്ഞ് 1.10 നാണ് കനത്ത പോലീസ് സുരക്ഷയില്‍ പാലയാടെത്തിയത്. ഹൈക്കോടതി നിര്ദേശപ്രകാരമായിരുന്ന പരീക്ഷയെഴുതാന്‍ കണ്ണൂര്‍ സര്‍വകലാശാല അനുമതി നല്‍കിയത്.
പാലയാട് കാമ്പസിലെ നിയമപഠനവിഭാഗത്തില്‍ വിദ്യാര്‍ഥിയായ അലൻ ഷുഹൈബിനെ കേസിനെത്തുടര്‍ന്ന് സര്‍വകലാശാല പുറത്താക്കിയിരുന്നു. മൊത്തം അഞ്ചു പരീക്ഷകളാണ് എഴുതേണ്ടത്. ഇന്നലെ പരീക്ഷയ്ക്കു ജനറല്‍ ഇംഗ്ലീഷായിരുന്നു വിഷയം. നാളെയാണ് രണ്ടാമത്തെ പരീക്ഷ. ഈമാസം 28ന് പരീക്ഷ അവസാനിക്കും.
അലന് ഷുഹൈബ് കാമ്പസിലെത്തി പരീക്ഷയെഴുതി
12:26 AM Feb 19, 2020 | Deepika.com