കൊച്ചി: പോലീസിന്റെ ആയുധങ്ങളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു തൃശൂരിലെ മലയാള വേദി സംഘടനയുടെ പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാന്‍ മാറ്റി.
സ്പെഷല്‍ ആംഡ് ഫോഴ്സ് ബറ്റാലിയനില്‍ നിന്ന് 25 റൈഫിളുകളും 12,061 കാട്രിഡ്ജുകളും കാണാതായെന്നു സിഎജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ പോലീസ് തയാറാകുന്നില്ലെന്നും ഹര്ജിക്കാരന് ആരോപിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണു ഹര്‍ജി പരിഗണിക്കുന്നത്.
വെടിയുണ്ടകൾ കാണാതായ സംഭവം: ഹര്‍ജി മാറ്റി
12:25 AM Feb 19, 2020 | Deepika.com