കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ ഒന്നാംപ്രതി ജോളിയുടെയും രണ്ടാം പ്രതി എം.എസ്. മാത്യുവിന്റെയും ജാമ്യാപേക്ഷ പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതി തള്ളി.
ജോളിയുടെ ഭർത്താവ് പൊന്നാമറ്റം റോയ് തോമസിനെ വധിച്ച കേസിൽ നൽകിയ ഹർജികളിലാണ് കോടതിവിധി. കൊലപാതക പരമ്പരയിൽ മൊത്തം ആറ് കേസുകളാണ് ഇവർക്കെതിരെയുള്ളത്. രണ്ടാം പ്രതി എം.എസ്. മാത്യുവിന്റെ മറ്റ് മൂന്ന് കേസുകളിലെ ജാമ്യാപേക്ഷയും ചൊവ്വാഴ്ച കോടതി തള്ളി.
റോയ് തോമസിനെ കൂടാതെ സിലി, ആൽഫൈൻ, മാത്യു മഞ്ചാടിയിൽ എന്നിവരുടെ കൊലപാതക കേസുകളിലാണ് മാത്യു ജാമ്യാപേക്ഷ നല്കിയിരുന്നത്.
ജോളിയുടെയും എം.എസ്. മാത്യുവിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി
12:02 AM Feb 19, 2020 | Deepika.com