ഡോ. എം.കെ. ജെയിംസിന് ആജീവനാന്ത സേവന പുരസ്കാരം
12:02 AM Feb 19, 2020 | Deepika.com
തിരുവനന്തപുരം: ഡെന്റിസ്ട്രിയിൽ 2019ലെ ആജീവനാന്ത സേവന പുരസ്കാരത്തിന് ഡോ. എം.കെ. ജെയിംസ് അർഹനായി. 26ന് രാവിലെ 11ന് തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അവാർഡ് നൽകും. ചടങ്ങിനോടനുബന്ധിച്ച് ഡെന്റിസ്ട്രി @2020 വിഷനറി ഡോക്യുമെന്റ് റിഫൈനിംഗ് വർക്ക്ഷോപ്പ് നടക്കും.