പെൻഷൻകാർക്ക് തിരിച്ചറിയൽ കാർഡ് നൽകാൻ ഉത്തരവ്
12:02 AM Feb 19, 2020 | Deepika.com
കണ്ണൂർ: സർവീസ് പെൻഷൻ വാങ്ങിക്കുന്നവർക്ക് തിരിച്ചറിയൽ കാർഡ് അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. തിരിച്ചറിയൽ കാർഡുകൾ അനുവദിക്കണമെന്ന പെൻഷൻകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇപ്പോൾ സർക്കാർ അംഗീകരിച്ചിരിക്കുന്നത്. അക്കൗണ്ട് ജനറൽ ഓഫീസിൽനിന്ന് ഇ-പിപിഒ ആയി മാത്രം പെൻഷൻ ഫയലുകൾ ലഭിച്ചിട്ടുള്ള പെൻഷൻകാർക്ക് ഐഡി കാർഡ് രൂപത്തിലുള്ള പ്രിന്റൗട്ട് എടുത്തു നൽകുന്നതിനുള്ള സംവിധാനം പെൻഷൻ ഇൻഫർമേഷന്‍ മാനേജ്മെന്റ് സിസ്റ്റത്തിൽ (പിംസ്) ലഭ്യമാക്കും.