ദക്ഷിണാഫ്രിക്കയിൽ കാഞ്ഞിരപ്പള്ളി സ്വദേശിക്കു പേപ്പൽ മെഡൽ

12:02 AM Feb 19, 2020 | Deepika.com
കോ​ട്ട​യം: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ വി​ദ്യാ​ഭ്യാ​സ സേ​വ​ന​ങ്ങ​ൾ​ക്കു കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ന​ക്ക​ല്ല് സ്വ​ദേ​ശി​ക്കു മാ​ർ​പാ​പ്പ​യു​ടെ അം​ഗീ​കാ​രം. ക​റു​ത്ത​വ​ർ​ക്കു ഭൂ​രി​പ​ക്ഷ​മു​ള്ള ഉം​റ്റാ​റ്റ ക​നി​സ ഹൈ​സ്കൂ​ളി​ന്‍റെ​യും ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ന്‍റെ​യും സ്ഥാ​പ​ക​നും പ്രി​ൻ​സി​പ്പ​ലു​മാ​യ സെ​ബാ​സ്റ്റ്യ​ൻ വ​ട്ട​ക്കു​ന്നേ​ലി​നാ​ണു മാ​ർ​പാ​പ്പ​യു​ടെ ‘ബ​ലേ മെ​റ​ന്‍റി’ മെ​ഡ​ൽ ല​ഭി​ച്ച​ത്.

1775ൽ ​പി​യൂ​സ് ആ​റാ​മ​ൻ മാ​ർ​പാ​പ്പ പേ​പ്പ​ൽ ആ​ർ​മി അം​ഗ​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഈ ​ബ​ഹു​മ​തി 1925 മു​ത​ൽ ഇ​ത​ര സേ​വ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന അ​ല്മാ​യ​ർ​ക്കും ന​ൽ​കി​ത്തു​ട​ങ്ങി.

25 വ​ർ​ഷ​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലു​ള്ള സെ​ബാ​സ്റ്റ്യ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ന​ക്ക​ല്ല് വ​ട്ട​ക്കു​ന്നേ​ൽ പ​രേ​ത​രാ​യ മാ​ത്യു- ത്രേ​സ്യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ സാ​റ വ​ട്ട​ക്കു​ന്നേ​ലും മ​ക്ക​ളാ​യ സി​ഫി​യും സി​മി​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്. സി​സ്റ്റ​ർ ഡ​ൽ​ഫീ​ന (ഷി​ല്ലോം​ഗ്), ജോ​സ് മാ​ത്യു (ക​ട്ട​പ്പ​ന), പ​രേ​ത​രാ​യ ജ​യിം​സ്, ജോ​യി (ആ​ന​ക്ക​ല്ല്), ആ​ന്‍റ​ണി (തോ​ട​നാ​ൽ), ലി​സ​മ്മ (യു​എ​സ്എ), എ​ൽ​സി തൃ​ശൂ​ർ, ഫെ​ലി​ക്സ് (യു​എ​സ്എ), റൂ​ബി ഓ​സ്ട്രേ​ലി​യ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.