തെ​ങ്കാ​ശി​യി​ല്‍ വാ​ഹ​നാ​പ​ക​ടം: ര​ണ്ടു മ​ല​യാ​ളി​ക​ള​ട​ക്കം മൂ​ന്നുപേർ മ​രിച്ചു

01:09 AM Feb 18, 2020 | Deepika.com
കൊ​​​ട്ടാ​​​ര​​​ക്ക​​​ര/​​​ചാ​​​ത്ത​​​ന്നൂ​​​ർ: തെ​​​ങ്കാ​​​ശി​​​യി​​​ലെ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ല്‍ ര​​​ണ്ടു മ​​​ല​​​യാ​​​ളി​​​ക​​​ളും ഒ​​​രു ശി​​​വ​​​കാ​​​ശി സ്വ​​​ദേ​​​ശി​​​യും ഉ​​​ള്‍​പ്പെ​​​ടെ മൂ​​​ന്നു​​​പേ​​​ര്‍ മ​​​രി​​​ച്ചു.

കൊ​​​ല്ലം ക​​​ല്ലു​​​വാ​​​തു​​​ക്ക​​​ല്‍ അ​​​ടു​​​ത​​​ല​​​യി​​​ല്‍ തോ​​​മ​​​സ് കു​​​ട്ടി​​​യു​​​ടെ മ​​​ക​​​ന്‍ സി​​​ജു തോ​​​മ​​​സ് (31), കൊ​​​ട്ടാ​​​ര​​​ക്ക​​​ര മ​​​ണ്ണൂ​​​ര്‍ മാ​​​ങ്കു​​​ഴി പു​​​ത്ത​​​ന്‍​വീ​​​ട്ടി​​​ല്‍ നൈ​​​നാ​​​ന്‍ മ​​​ക​​​ന്‍ സി​​​ഞ്ചു നൈ​​​നാ​​​ന്‍ (32) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച മ​​​ല​​​യാ​​​ളി​​​ക​​​ള്‍. റി​​​ക്ക​​വ​​​റി വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഡ്രൈ​​​വ​​​റും ശി​​​വ​​​കാ​​​ശി സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ രാ​​​ജ​​​ശേ​​​ഖ​​​ര്‍ (50) ആ​​​ണ് മ​​​രി​​​ച്ച മൂ​​​ന്നാ​​​മ​​​ന്‍.

തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ 6.15 ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. മ​​​രി​​​ച്ച കൊ​​​ല്ലം സ്വ​​​ദേ​​​ശി​​​ക​​​ള്‍ കു​​​ടും​​​ബ​​​സ​​​മേ​​​തം ചെ​​​ന്നൈ​​​യി​​​ല്‍ നി​​​ന്ന് സ്വ​​​ദേ​​​ശ​​​ത്തേ​​​ക്ക് മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി ര​​​ണ്ടോ​​​ടെ ഇ​​​വ​​​ര്‍ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന കേ​​​ര​​​ള ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നി​​​ലു​​​ള്ള സൈ​​​ലോ കാ​​​ര്‍ അ​​​രു​​​ളാ​​​ച്ചി ജം​​​ഗ്ഷ​​​നു സ​​​മീ​​​പം ട​​​യ​​​ര്‍ പ​​​ഞ്ച​​​റാ​​​യി ചെ​​​റി​​​യൊ​​​രു പാ​​​ല​​​ത്തി​​​ന്‍റെ വ​​​ല​​​തു​​​വ​​​ശ​​​ത്ത് ഇ​​​ടി​​​ച്ചു.

അ​​​തോ​​​ടെ കാ​​ർ അ​​​വി​​​ടെ ഒ​​​തു​​​ക്കി​​​യി​​​ട്ടി​​​ട്ട് കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ നാ​​​ട്ടി​​​ലേ​​​ക്ക് ബ​​​സി​​​ല്‍ ക​​​യ​​​റ്റി​​വി​​​ട്ടു. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​പെ​​​ട്ട കാ​​​ര്‍ നീ​​​ക്കം ചെ​​​യ്യാ​​​നാ​​​യി ത​​​ന്‍റെ റി​​​ക്ക​​​വ​​​റി വാ​​​ഹ​​​ന​​​വു​​​മാ​​​യി സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു ശി​​​വ​​​കാ​​​ശി സ്വ​​​ദേ​​​ശി​​​യാ​​​യി രാ​​​ജ​​​ശേ​​​ഖ​​​ര്‍. ഇ​​​വ​​​ര്‍ മൂ​​​വ​​​രും ചേ​​​ര്‍​ന്ന് റോ​​​ഡി​​​ന്‍റെ വ​​​ല​​​തു​​​വ​​​ശ​​​ത്ത് കാ​​​ര്‍ കെ​​​ട്ടി​​​വ​​​ലി​​​ച്ചു കൊ​​​ണ്ടു​​​പോ​​​കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളി​​​ലേ​​​ര്‍​പ്പെ​​​ട്ടി​​​രി​​​ക്കു​​​മ്പോ​​ൽ കോ​​​വൈ-​​​തെ​​​ങ്കാ​​​ശി റൂ​​​ട്ടി​​​ല്‍ ഓ​​​ടി​​​യി​​​രു​​​ന്ന ആ​​​ര​​​തി ട്രാ​​​വ​​​ല്‍​സി​​​ന്‍റെ ബ​​​സ് വ​​​ന്ന് ഇ​​​ടി​​ച്ചു. അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ല്‍ ​വ​​​ന്ന ബ​​​സ് റോ​​​ഡി​​​ന്‍റെ വ​​​ല​​​തു​​​വ​​​ശ​​​ത്ത് നി​​​ല്ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന മൂ​​​ന്നു​​​പേ​​​രെ​​​യും ഇ​​​ടി​​​ച്ചു തെ​​​റു​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മൂ​​​ന്നു​​​പേ​​​രും സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​ത​​​ന്നെ മ​​​രി​​​ച്ചു.

ബ​​​സ് ഓ​​​ടി​​​ച്ചി​​​രു​​​ന്ന കോ​​​വി​​​ല്‍​പ്പെ​​​ട്ടി സ്വ​​​ദേ​​​ശി​​​യാ​​​യ ജ​​​യ​​​പ്ര​​​കാ​​​ശി(32)​​​നെ വ​​​സു​​​ദേ​​​വ​​​ന​​​ല്ലൂ​​​ര്‍ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ പോ​​​സ്റ്റു​​​മോ​​​ര്‍​ട്ട​​​ത്തി​​​നാ​​​യി ശി​​​വ​​​കാ​​​ശി ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി മോ​​​ര്‍​ച്ച​​​റി​​​യി​​​ലേ​​​ക്കു മാ​​​റ്റി​.