കൊച്ചി: വെയിൽ സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളിൽ തെറ്റുപറ്റിയെന്നു ചൂണ്ടിക്കാട്ടി നടൻ ഷെയ്ൻ നിഗം നിർമാതാവ് ജോബി ജോർജിനു കത്തയച്ചു.
പ്രതിഫലതർക്കം മൂലം സിനിമയുടെ ചിത്രീകരണം മുടങ്ങിയതിൽ ക്ഷമിക്കണമെന്നും സിനിമ പൂർത്തിയാക്കാൻ വീണ്ടും സഹകരിക്കാമെന്നുമാണ് ഷെയ്ൻ ജോബി ജോർജിന് അയച്ച കത്തിൽ പറയുന്നത്. സിനിമയുമായി ബന്ധപ്പെട്ട് ഇതുവരെ നടന്നിട്ടുള്ള കാര്യങ്ങളിൽ തനിക്കു തെറ്റുപറ്റി. നിലവിൽ നൽകിയിട്ടുള്ള 24 ലക്ഷം രൂപയ്ക്കു സിനിമ പൂർത്തിയാക്കാൻ താൻ തയാറാണെന്നും കരാർ പ്രകാരമുള്ള 40 ലക്ഷം രൂപയിൽ ശേഷിക്കുന്ന തുക വേണ്ടെന്നും ഷെയ്ൻ കത്തിൽ പറഞ്ഞു.
അതേസമയം, വിഷയത്തിൽ തനിക്കു മാത്രമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നും അതുകൊണ്ടുതന്നെ ഷെയ്ൻ നൽകിയ കത്ത് ഇന്നലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനു കൈമാറിയിട്ടുണ്ടെന്നും ജോബി ജോർജ് പറഞ്ഞു.
അസോസിയേഷനായിരിക്കും ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക.
തെറ്റു പറ്റി, കൂടുതൽ പ്രതിഫലം വേണ്ട: ഷെയ്ൻ നിഗം
01:09 AM Feb 18, 2020 | Deepika.com