കൊച്ചി: റവന്യു ജീവനക്കാരുടെ ആനുകൂല്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഭരണകക്ഷിയിൽപ്പെട്ട സിപിഐ അനുകൂല സംഘടനയായ കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെആർഡിഎസ്എ) നാളെ പണിമുടക്കും.
റവന്യു വകുപ്പിന്റെ കീഴിലുള്ള കളക്ടറേറ്റും താലൂക്ക് ഓഫീസുകളും വില്ലേജ് ഓഫീസുകളും ഉൾപ്പെടെയുള്ള ഓഫീസുകളെ സമരം ബാധിക്കുമെന്നു സംഘടനാ ഭാരവാഹികൾ പറഞ്ഞു.
റവന്യു വകുപ്പ് ഭരിക്കുന്ന സിപിഐ അനുകൂല സംഘടന നടത്തുന്ന പണിമുടക്കിൽ സിപിഎം അനുകൂല സംഘടനയായ എൻജിഒ യൂണിയൻ, കോണ്ഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷൻ എന്നിവ സഹകരിക്കുന്നില്ല.
റവന്യു ജീവനക്കാരിൽ ഒരു വിഭാഗം നാളെ പണിമുടക്കും
12:31 AM Feb 18, 2020 | Deepika.com