അന്പലപ്പുഴ: മാതാവും കാമുകനും ചേർന്നു മർദിച്ച കുട്ടിയുടെ നിലയിൽ പുരോഗതിയെന്ന് ആശുപത്രി അധികൃതർ. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയുടെ ആരോഗ്യനില പ്രത്യേക മെഡിക്കൽ ബോർഡ് വിലയിരുത്തി. ശിശുരോഗ സർജറിവിഭാഗം മേധാവി ഡോ. സാം വർക്കി, ശിശുരോഗ മെഡിസിൻ വിഭാഗം മേധാവി ഡോ. അഷ്റഫ്, സൈക്യാട്രി വിഭാഗം മേധാവി ഡോ.വർഗീസ് പുന്നൂസ് എന്നിവരടങ്ങിയ മെഡിക്കൽ ബോർഡാണ് കുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയത്.
ചികിത്സയോടു കുട്ടി പ്രതികരിക്കുന്നുണ്ടെന്നും ശാരീരികവും മാനസികവുമായ ക്ഷതങ്ങൾ സുഖപ്പെട്ടു വരികയാണെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. ഇപ്പോൾ ശസ്ത്രക്രിയ ആവശ്യമില്ല. എങ്കിലും രണ്ടാഴ്ചയെങ്കിലും ഐസിയുവിൽ തുടരേണ്ടിവരുമെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു.
മർദനമേറ്റ കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി
12:31 AM Feb 18, 2020 | Deepika.com